സിനിമയിൽ നിന്നും മാറിനിന്ന ഞാൻ തിരികെ അഭിനയിക്കാൻ കാരണം മമ്മൂട്ടി: മധു

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (18:19 IST)
മലയാളത്തെ സീനിയർ നടന്മാരിൽ ഏറ്റവും സീനിയറായ താരമാണ് മധു. പ്രേം നസീറിനും സത്യൻ മാഷിനുമൊപ്പം മലയാളം സിനിമയിൽ തിളങ്ങിനിന്ന നായകതാരമായ മധു പിന്നീട് സ്വഭാവവേഷങ്ങളിലേക്ക് കൂടുമാറി. സിനിമകളിൽ നിന്നും വിട്ടുനിന്ന താൻ മലയാളം എന്ന സിനിമയിൽ വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത് മമ്മൂട്ടിയുടെ നിർബന്ധം കൊണ്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മധു ഇപ്പോൾ. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ വേഷങ്ങൾ ചെയ്യാൻ സാധിച്ചത് തന്നെ മഹാഭാഗ്യമായി കാണുന്നയാളാണ് ഞാൻ. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതിൽ പലതും. അതിനപ്പുറമൊന്നും എന്നെ തേടി വരാനില്ല,
അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നിയിരുന്നു.

ആ വിശ്രമജീവിതം എന്നെ മടിയനാക്കിയോ എന്ന സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് താത്പര്യം തോന്നാത്തത് കൊണ്ടാണോ എന്നറിയില്ല. ഇപ്പോൾ അഭിനയത്തോട് കൊതിയില്ല. കൊവിഡിന് മുൻപ് മമ്മൂട്ടി വീട്ടിൽ വന്നിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന വൺ എന്ന സിനിമയിൽ ഒരു സീനിൽ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിൻ്റെ ഗുരുവായി വേഷമിടണമെന്ന് പറഞ്ഞു.

മമ്മൂട്ടീയെ പോലെ ഒരു വലിയ കലാകാരൻ്റെ സ്നേഹം എങ്ങനെ നിരസിക്കാനാകും. അങ്ങനെ വീണ്ടും സിനിമയിൽ മുഖം കാണിച്ചു. മധു പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :