പ്രിയദർശനെ പോലെ പ്രതിഭയുള്ളൊരാൾ എന്തിനത് ചെയ്തുവെന്ന് മനസിലാകുന്നില്ല, 50 വർഷങ്ങൾക്ക് ശേഷമുള്ള ഓളവും തീരവും റീമേയ്ക്കിനെ പറ്റി മധു

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (16:55 IST)
എം ടിയുടെ തിരക്കഥകൾ സിനിമയാക്കുന്ന ആന്തോളജി ചിത്രത്തിൽ 1960ൽ മധു നായകനായി പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രം റീമെയ്ക്ക് ചെയ്യുന്ന വാർത്ത പുറത്തുവന്നിരുന്നു. ഓളവും തീരവും വീണ്ടും പുനർജനിക്കുമ്പോൾ മോഹൻലാലാണ് മധു അഭിനയിച്ച കഥാപാത്രമായി എത്തുന്നത്. ദുർഗ്ഗ കൃഷ്ണയാണ് മോഹൻലാലിൻ്റെ നായികയാകുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പറ്റി തൻ്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിലെ സീനിയർ ആർട്ടിസ്റ്റായ മധു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന ബാപ്പുട്ടിയാകുന്നു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ
അൻപത് വർഷങ്ങൾക്ക് ശേഷം ഓളവും തീരവും വീണ്ടും വരുമ്പോൾ എന്തുകൊണ്ടാണ് പ്രിയദർശനെ പോലെ പ്രതിഭയുള്ള കലാകാരൻ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുക്കുന്നതെന്ന് മനസിലാകുന്നില്ല.

ഞാൻ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റെ ഉള്ളു. ഓളവും തീരവും പോലൊരു വീണ്ടും ഒരുക്കുമ്പോൾ അൻപത് വർഷങ്ങൾക്ക് ശേഷം ആ സിനിമ്മ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീൽ ചെയ്യേണ്ടതായിരുന്നു. ചിത്രം കളറിൽ തന്നെ എടുക്കേണ്ടതായിരുന്നു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :