അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ അധികം റണ്‍സൊന്നും എടുക്കില്ല: മൈക്ക് ഹസി
- സൂപ്പര്‍ 12 പോരാട്ടത്തിലെ മിടുക്കന്മാര്; ബെസ്റ്റ് പ്ലേയിങ് ഇലവന് ഇതാ
- അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനോട് കളിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ എത്തും !
- ആരൊരാളെൻ കുതിരയെ കെട്ടുവാൻ, അവസാന ഓവറിൽ സൂര്യയുടെ സ്ട്രൈക്ക് റേറ്റ് 400!
- എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യയും പാകും തമ്മിലുള്ള ഫൈനൽ കാണാൻ : ഷെയ്ൻ വാട്ട്സൺ
ബാവുമയേയും ബാബറിനേയും മാത്രം പറഞ്ഞാല്‍ പോരാ, രോഹിത്തിനേയും കുറ്റം പറയണം; വിമര്‍ശനവുമായി ആകാശ് ചോപ്ര
ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയുടെ മോശം ഫോമില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരാത്തത് വലിയ പ്രതിസന്ധിയാണെന്ന് ചോപ്ര പറഞ്ഞു. സെമി ഫൈനലില്‍ രോഹിത് റണ്‍സ് കണ്ടെത്തേണ്ടത് ടീമിന് അത്യാവശ്യമാണെന്നും ചോപ്ര വ്യക്തമാക്കി.
' ഒരിക്കല്‍ കൂടി രോഹിത്തിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരിക്കുന്നു. നമുക്ക് സ്വയം മണ്ടന്മാരാകാതിരിക്കാം. നമ്മളെല്ലാം ഇന്ത്യന്‍ ആരാധകരാണ്, തെംബ ബാവുമയും ബാബര്‍ അസമും റണ്‍സ് എടുക്കാത്തതിനെ കുറിച്ച് നമ്മള് സംസാരിക്കുന്നു. രോഹിത് ശര്‍മ റണ്സെടുക്കാത്തതും നമ്മള് പറയണം. അഞ്ച് കളികളില്‍ നിന്ന് ഒരു ഫിഫ്റ്റിയാണ് ഇതുവരെ നേടിയത്. അതും ആ ഫിഫ്റ്റി നെതര്‍ലന്‍ഡ്സിനെതിരെ, ഒരു ക്യാച്ച് കൈവിട്ട ശേഷം. രോഹിത് റണ്‍സ് കണ്ടെത്താത്തത് വലിയ ആശങ്ക തന്നെയാണ്,' ആകാശ് ചോപ്ര പറഞ്ഞു.