അഭിറാം മനോഹർ|
Last Modified വ്യാഴം, 25 നവംബര്‍ 2021 (17:41 IST)
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ശ്രേയസ് അയ്യരെ പ്രശംസിച്ച് മുൻ ഓസീസ് നായകനും ഡൽഹി ക്യാപ്പിറ്റൽസിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ്.ശ്രേയസ് അര്‍ഹിച്ച നേട്ടം തന്നെയാണെന്നാണ് ട്വിറ്ററിലൂടെ റിക്കി പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീ ചെയ്ത എല്ലാ അധ്വാനങ്ങളും നോക്കുമ്പോള്‍ ഇത് വളരെയധികം നീ അര്‍ഹിക്കുന്നു.ഇതൊരു തുടക്കം മാത്രം.നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു പോണ്ടിങിന്റെ വാക്കുകൾ.വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് ശ്രേയസ് ഇടം പിടിക്കുകയായിരുന്നു. ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കറിൽ നിന്നാണ് ശ്രേയസ് ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യര്‍. 54 മത്സരത്തില്‍ നിന്ന് 52.18 ശരാശരിയില്‍ 4592 റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശ്രേയസിന്റെ പേരിലുള്ളത്. ഇതിൽ 23 അർധ സെഞ്ചുറിയും 12 സെഞ്ചുറിയും ഉൾപ്പെടുന്നു.