ഐസിസി റാങ്കിങിൽ സ്ഥാനം നിലനിർത്തി മിതാലിയും ജുലൻ ഗോസ്വാമിയും

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (20:09 IST)
ഐസിസി റാങ്കിങ് പട്ടികയിൽ സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ. പുതിയ പട്ടിക പ്രകാരം ബാറ്റിങിൽ ഇന്ത്യൻ ബാറ്റർ മിതാലി രാജ് മൂന്നാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി തന്റെ രണ്ടാംസ്ഥാനവും നിലനിര്‍ത്തി.738 റേറ്റിംഗ് പോയിന്റാണ് മിതാലിക്കുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലേ ലീ (761), ഓസ്‌ട്രേലിയയുടെ അലീസ് ഹീലി (750) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഇന്ത്യൻ ഓപ്പണർ സ്മൃ‌തി മന്ഥാന 710 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസ്്‌ട്രേലിയയുടെ ജെസ് ജോനസെിന് പിറകില്‍ രണ്ടാമതാണ് ഗോസ്വാമി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :