പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കൂ..! നാണക്കേടിന്റെ റെക്കോര്‍ഡില്‍ പാക്കിസ്ഥാന്‍ തീയുണ്ട; ലോകകപ്പില്‍ വഴങ്ങിയത് 533 റണ്‍സ്

ലോകകപ്പ് തുടങ്ങും മുന്‍പ് പാക്കിസ്ഥാന്റെ എക്‌സ് ഫാക്ടര്‍ ആകും റൗഫ് എന്നാണ് ആരാധകര്‍ അവകാശപ്പെട്ടിരുന്നത്

രേണുക വേണു| Last Modified ഞായര്‍, 12 നവം‌ബര്‍ 2023 (09:59 IST)

ഏകദിന ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഒരു സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായിരിക്കുകയാണ് റൗഫ് ഇപ്പോള്‍. ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി 533 റണ്‍സാണ് റൗഫ് വഴങ്ങിയത്.

ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2019 ഏകദിന ലോകകപ്പില്‍ 526 റണ്‍സാണ് റാഷിദ് വഴങ്ങിയത്. ഈ ലോകകപ്പില്‍ റൗഫ് 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഒരു മെയ്ഡന്‍ ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്.

ലോകകപ്പ് തുടങ്ങും മുന്‍പ് പാക്കിസ്ഥാന്റെ എക്‌സ് ഫാക്ടര്‍ ആകും റൗഫ് എന്നാണ് ആരാധകര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യ മത്സരം മുതല്‍ ഒരു ദയയുമില്ലാതെയാണ് റൗഫ് റണ്‍സ് വഴങ്ങിയത്. റൗഫിന്റെ മോശം പ്രകടനത്തിനെതിരെ പാക്കിസ്ഥാന്‍ ആരാധകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കൂ എന്നാണ് റൗഫിനെ പരിഹസിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :