ഫ്രാഞ്ചൈസിയിലെ റോൾ അല്ല ദേശീയ ടീമിൽ, ഹാർദിക്കിന്റെ ബാറ്റിംഗ് പൊസിഷനെ പറ്റി ദ്രാവിഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (22:05 IST)
ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനതാരമാണെങ്കിലും പരിക്ക് നിരന്തരം വേട്ടയാടിയതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കാൻ ആകാതിരുന്ന താരമാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ. എന്നാൽ തന്റെ;മേൽ ഉയർന്ന പരാതികളുടെ മുനയൊടിച്ചുകൊണ്ട് ഒരേസമയം ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ ടീമിന്റെ മൂന്നാം നമ്പർ ബാറ്സ്മാനായാണ് ഹാർദിക് കളിച്ചത്. എന്നാൽ ഇന്ത്യൻ ടീമിൽ ഫിനിഷർ എന്ന റോളാകും ഹാര്ഡിക്കിനുണ്ടാകുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്. കളി തുടങ്ങും മുൻപ് ബാറ്റിംഗ് ഓർഡറിനെ പറ്റി പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഫ്രാൻഞ്ചൈസി റോളിൽ നിന്നും ദേശീയ ടീമിലെത്തുമ്പോൾ റോളിൽ മാറ്റമുണ്ടാകാം. ദ്രാവിഡ് പറഞ്ഞു.

ഹാർദിക് വീണ്ടും ബൗളിംഗ് ആരംഭിച്ചത് ശുഭസൂചനയാണ്. ഹാർദിക്കിൽ നിന്ന് മികച്ച പ്രകടനം കൊണ്ടുവരാൻ തങ്ങൾക്ക് സാധിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :