ധോണി മെന്ററായി വരുന്നതിൽ സന്തോഷം, ദ്രാവിഡ് പരിശീലകനാകുന്നതിനെ പറ്റി അറിയില്ലെന്ന് കോലി

അഭിറാം മനോഹർ| Last Updated: ഞായര്‍, 17 ഒക്‌ടോബര്‍ 2021 (11:59 IST)
ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡ് വരുന്നതിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടി20 ലോകകപ്പിന് മുന്നോടിയായി ക്യാപ്‌റ്റന്മാരുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.

രാഹുൽ ദ്രാവിഡ് പരിശീലകൻ ആവുന്നതിട്ടി ആരുമായും വിശദമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് കോലി പറയുന്നു. ടി20 ലോകപ്പിനുശേഷം രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം,ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണി എത്തുന്നതിൽ സന്തോഷമെന്നും കോലി പ്രതികരിച്ചു.

ധോണി ടീമിനൊപ്പം ചേരുന്നത് ടീമിന്റെ മനോവീര്യം ഉയർത്തുന്നതിൽ സഹായിക്കും.
ധോണിയുടെ പ്രായോഗിക നിര്‍ദേശങ്ങളും കളിയെക്കുറിച്ചുള്ള വിലയിരുത്തലുകളും ടീമിന് ഗുണകരമാകും. ടീമില്‍ നായകനായിരുന്ന കാലത്തും അദ്ദേഹം ഞങ്ങള്‍ക്കെല്ലാം മെന്‍ററായിരുന്നു. ഇപ്പോൾ അതേ റോളിലേക്ക് ധോണി വീണ്ടും എത്തുകയാണ്.
അദ്ദേഹത്തിന്‍റെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് ഏറെ ഗുണകരമാകും. ഇന്ത്യന്‍ ടീമിന്‍റെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തുന്നതില്‍ ധോണിയും ആവേശത്തിലാണെന്നും കോലി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :