കിരീടനേട്ടത്തിന് ശേഷം വിളിച്ചപ്പോൾ ക്രുണാൽ കരഞ്ഞു, ഐപിഎല്ലിൽ കരുത്തായത് കുടുംബം തന്ന പിന്തുണ: ഹാർദ്ദിക്‌

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (15:21 IST)
കിരീടനേട്ടത്തിന് ശേഷം സഹോദരൻ ക്രുണാൽ പാണ്ട്യ തന്നെ വിളിച്ച് പൊട്ടിക്കരഞ്ഞതായി ഹാർദിക് പാണ്ട്യ. എന്റെ നേട്ടത്തിൽ അതിയായി ക്രുണാൽ ആഹ്ളാദിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ പിന്തുണ കിരീടനേട്ടത്തിൽ തനിക്ക് വലിയ കരുത്തായെന്നും ഹാർദ്ദിക്‌ പറഞ്ഞു.
 
ഗുജറാത്ത് ടൈറ്റൻസ് അംഗങ്ങളെ പോലെ കുടുംബവും ഈ കിരീടയാത്രയിൽ എനിക്കൊപ്പമുണ്ടായിരുന്നു. 'അമ്മ നളിനി, ഭാര്യ നടാഷ, മകൻ അഗസ്ത്യ, സഹോദരൻ ക്രുണാൽ, വൈഭവ്, സഹോദര ഭാര്യ പങ്കുരി എന്നിവരാണ് ഹാർദിക്കിന്റെ ഏറ്റവും ഉറ്റവർ. അച്ഛൻ ഹിമാൻഷു കഴിഞ്ഞ വർഷമാണ് മരിച്ചത്.
 
നടാഷ പെട്ടെന്ന് ഇമോഷണലാകുന്ന ആളാണ്. പക്ഷെ ഐപിഎലിൽ ഉടനീളം എന്റെ വലിയ കരുത്ത് അവളായിരുന്നു. സഹോദരൻ ക്രുണാൽ കിരീടനേട്ടത്തിന് ശേഷം എന്നെ വിളിച്ച് സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം അതാണ്. ഇത്രയും സ്നേഹിക്കുന്ന ആളുകൾ നിങ്ങൾക്കൊപ്പമുള്ളപ്പോൾ മറ്റെന്താണ് വേണ്ടതെന്നാണ് ഹാർദ്ദിക്‌ ചോദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :