ലഖ്നൗവിലെ പിച്ച് ഞെട്ടിച്ചു, ഇങ്ങനത്തെ പിച്ചിലാണോ ടി20 കളിക്കേണ്ടത്: രൂക്ഷവിമർശനവുമായി ഹാർദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:12 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കെ ഇന്ത്യ വിജയിച്ചെങ്കിലും ലഖ്നൗവിൽ ഒരുക്കിയ സ്പിൻ പിച്ചിനെതിരെ രൂക്ഷവിമർശനമുയർത്തി ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ. അവസാന നിമിഷം വിജയിക്കുമെന്ന് ടീമിന് പ്രതീക്ഷയുണ്ടായിരുന്നെന്നും സമ്മർദ്ദഘട്ടത്തിൽ പതറാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞത് മത്സരത്തിൽ നിർണായകമായെന്നും ഹാർദ്ദിക് പറഞ്ഞു.

ലഖ്നൗവിലെ പിച്ച് തങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും ഇത്തരം പിച്ചുകൾ ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നും ഹാർദ്ദിക് പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നതിന് ഞങ്ങൾ എതിരല്ല. ഈ പരമ്പരയിൽ കളിച്ച 2 പിച്ചുകളും ടി20 ക്രിക്കറ്റിന് യോജിച്ചതായിരുന്നില്ല. പിച്ചൊരുക്കിയ ക്യൂറേറ്റർമാർക്ക് എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ട്. ഒരു പക്ഷേ വളരെ നേരത്തെ തയ്യാറാക്കിയ പിച്ച് ആയിരുന്നത് കൊണ്ടാകാം. ഹാർദ്ദിക് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :