വനിതാ ഐപിഎല്ലിന് രൂപമായി, അഞ്ച് ഫ്രാഞ്ചൈസികൾ വിറ്റുപോയത് 4669.99 കോടി രൂപയ്ക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ജനുവരി 2023 (17:15 IST)
പ്രഥമ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. ആകെ 4669.99 കോടി രൂപയ്ക്കാണ് അഞ്ച് ടീമുകളുടെ ലേലം നടന്നത്. അഹമ്മദാബാദ്,മുംബൈ,ബെംഗളുരു,ദില്ലി,ലഖ്നൗ എന്നീ നഗരങ്ങളാണ് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎൽ ടീമുടമകളായ മുംബൈ ഇന്ത്യൻസും, ഡൽഹി ക്യാപ്പിറ്റൽസും,റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 1289 കോടി രൂപ മുടക്കിയത് അദാനി ഗ്രൂപ്പാണ്. അഹമ്മദാബാദിനെയാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. ബെംഗളുരു ടീമിനെ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടി രൂപയ്ക്കും ഡൽഹിയെ ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും 810 കോടിക്കും സ്വന്തമാക്കി. ലഖ്നൗവിനെ കാപ്രി ഗ്ലോബൽ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി മുടക്കി സ്വന്തമാക്കി.

റിലയൻസിൻ്റെ കീഴിലുള്ള വയാകോം 18 അഞ്ച് വർഷക്കാലത്തേക്ക് 951 കോടി രൂപ മുടക്കിയാണ് വനിതാ ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുള്ളത്.പോയ വർഷത്തെ ഐസിസിയുടെ ഏകദിന ടീമിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് അഭിമാനർഹമായ നേട്ടം ഇന്ത്യൻ പേസർ സ്വന്തമാക്കിയത്. ജനുവരി 26 വരെയാണ് ലേലത്തിനായി താരങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനാവുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :