അത് ഔട്ടാണോ? ബെയ്ല്‍സ് ഇളകിയത് കീപ്പറുടെ ഗ്ലൗ കൊണ്ടല്ലേ?; അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, പാണ്ഡ്യക്കും അതൃപ്തി (വീഡിയോ)

കിവീസ് ബൗളര്‍ ഡാരില്‍ മിച്ചലിന്റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡ് ആയി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്

രേണുക വേണു| Last Updated: വ്യാഴം, 19 ജനുവരി 2023 (10:20 IST)

വിവാദങ്ങള്‍ക്ക് തിരികൊളുത്തി ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ്. പാണ്ഡ്യയെ തേര്‍ഡ് അംപയര്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്താക്കിയതെന്ന് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമാകുന്നത്.
കിവീസ് ബൗളര്‍ ഡാരില്‍ മിച്ചലിന്റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡ് ആയി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. എന്നാല്‍ ബെയ്ല്‍സ് ഇളകിയത് കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതത്തിന്റെ ഗ്ലൗ തട്ടിയപ്പോള്‍ ആണെന്ന് വീഡിയോ കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും.

പന്ത് കടന്നുപോയ ശേഷമാണ് ബെയ്ല്‍സ് ഇളകുന്നതായി വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. പന്താണോ ലാതമിന്റെ ഗ്ലൗസാണോ സ്റ്റംപ്‌സില്‍ കൊണ്ടതെന്ന് തേര്‍ഡ് അംപയര്‍ ഏറെ നേരം പരിശോധിച്ചു. ഒടുവില്‍ അത് ബൗല്‍ഡ് ആയി വിധിക്കുകയായിരുന്നു. വീഡിയോ കണ്ട ആര്‍ക്കും പാണ്ഡ്യ തെറ്റായ രീതിയിലാണ് ഔട്ടായതെന്ന അഭിപ്രായമുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :