ഇതാണ് സഞ്ജുവിന്റെ പ്രശ്നം, പ്രശംസയ്ക്കിടെ നിരാശയും പങ്കുവെച്ച് രവിശാസ്‌ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 മെയ് 2022 (14:58 IST)
ഐപിഎല്ലിലെ ആദ്യ ക്വളിഫയർ മാച്ചിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത് സഞ്ജുവായിരുന്നു.

ഷോർട്ട് പിച്ച് പന്തുകളിൽ പുൾ ഷോട്ടുകൾ കളിക്കാനും പന്ത് ഗാലറിയിലെത്തിക്കാനും സഞ്ജു റെഡിയാണ്. സ്പിന്നർമാർക്കെതിരെ സമയമെടുത്താണ് കളിച്ചത്. ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. മനോഹരമായാണ് സഞ്ജു കളിച്ചത്. ഇന്നിംഗ്സ് നീണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. ഇതാണ് സഞ്ജുവിന്റെ പ്രശ്നം. എങ്കിലും ജോസ് ബട്ട്ലർ വിഷമിക്കുമ്പോൾ സഞ്ജു ടീമിനെ കൈപിടിച്ചുയർത്തി.ശാസ്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :