1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Focus on him kohli to cameraman

പിന്തുടർന്ന ക്യാമറാമാനോട് കോലി പറഞ്ഞു, എന്നെയല്ല അവനെ ഫോക്കസ് ചെയ്യു: രോമാഞ്ചമുണ്ടായ നിമിഷത്തെ പറ്റി ദേവ്‌ദത്ത്

ആർസി‌ബി
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ മികവി‌ലാണ് മലയാളി താരം ദേവ്‌ദത്ത് പടിക്കൽ ദേശീയതലത്തിൽ ശ്രദ്ധേയനായത്. ഐപിഎല്ലിൽ ഇതിഹാസ താരങ്ങളായ കോലിക്കൊപ്പവും ഡിവില്ലിയേഴ്‌സിനൊപ്പവും കളിക്കാൻ ദേവ്‌ദത്തിന് ഭാഗ്യം സിദ്ധിച്ചിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ കോലിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
 
ഐപിഎല്ലിൽ ഒരു മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ ക്യാമറാമാൻ കോലിയെ പിന്തുടരുകയായിരുന്നു. ആ സമയം കോലി ക്യാമറാമാനോട് നോക്കി എന്റെ അരികിലേക്ക് വരാൻ പറഞ്ഞു. അവനാണ് ഇന്നത്തെ പ്രധാന താരം. എന്നെയല്ല അവനെ ക്യാമറ ഫോക്കസ് ചെയ്യു. കോലി പറഞ്ഞു. ആ സംഭവത്തെ പറ്റി ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും. ദേവ്‌ദത്ത് പറഞ്ഞു.
 
അതേസമയം ഐപിഎല്ലിൽ 20ആം വയസിൽ തന്നെ സെഞ്ച്വറി നേടുമെന്ന് ഒരിക്കൽ പോ‌ലും കരുതിയില്ലെന്നും അത്രയേറെ ആളുകളുടെ സാന്നിധ്യത്തിൽ ചരിത്രമുറങ്ങുന്ന വാങ്കശ്ഡെയിൽ സെഞ്ചുറി നേടാനായത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും ദേവ്‌ദത്ത് പറഞ്ഞു.
അടുത്ത ലേഖനം
ഉദിയ്ക്കും മുൻപേ അസ്‌‌തമിക്കുമോ? സൺറൈസേഴ്‌സിനെ വലച്ച് സൂപ്പർ താരങ്ങളുടെ പരിക്ക്