വിജയറണ്‍ നേടിയ ശേഷം ആരോണ്‍ ഫിഞ്ചിനെ കെട്ടിപ്പിടിച്ച് മാക്‌സ്വെല്‍ കരഞ്ഞു; വീഡിയോ

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (10:37 IST)

ആദ്യ ടി 20 ലോകകപ്പ് നേട്ടം ആഘോഷിച്ച് ഓസ്‌ട്രേലിയന്‍ ടീം. ഫൈനല്‍ മത്സരത്തിനു ശേഷം താരങ്ങള്‍ മതിമറന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഓസ്‌ട്രേലിയയുടെ വിജയറണ്‍ കുറിച്ചത്. ഡഗ്ഔട്ടില്‍ നിന്ന് എല്ലാ ഓസീസ് താരങ്ങളും ഇറങ്ങിവന്ന് വിജയം ആഘോഷിച്ചു. ടോപ് സ്‌കോററായ മിച്ചല്‍ മാര്‍ഷിനെ താരങ്ങള്‍ അഭിനന്ദിച്ചു. അതിനിടയിലാണ് സന്തോഷം കൊണ്ട് മാക്‌സ്വെല്‍ കരഞ്ഞത്. നായകന്‍ ആരോണ്‍ ഫിഞ്ചിനെ കെട്ടിപ്പിടിച്ച് മാക്‌സ്വെല്‍ കരയുകയായിരുന്നു. തുടര്‍ന്ന് താരം കണ്ണുകള്‍ തുടയ്ക്കുന്നതും കാണാം. അഞ്ച് തവണ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയയുടെ ആദ്യ ടി 20 ലോകകപ്പ് ആണിത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസിന്റെ കിരീടനേട്ടം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :