ഞാന്‍ ഔട്ടായത് നന്നായി, അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (08:42 IST)

ടി 20 ലോകകപ്പ് ഫൈനലില്‍ തന്റെ വിക്കറ്റ് വേഗം നഷ്ടപ്പെട്ടതാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായതെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. താന്‍ പുറത്തായതുകൊണ്ടാണ് മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തിയതും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം വിജയ ഇന്നിങ്‌സ് കളിച്ചതെന്നും ഫിഞ്ച് പറഞ്ഞു. വാര്‍ണര്‍-മാര്‍ഷ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. തന്റെ വിക്കറ്റ് വേഗം നഷ്ടപ്പെട്ടത് കളിയുടെ ഗതി നിര്‍ണയിച്ചെന്നും ആ വിക്കറ്റ് വഴിത്തിരിവായെന്നും ഓസീസ് നായകന്‍ പറഞ്ഞു.

'യഥാര്‍ഥത്തില്‍ ഞാന്‍ ഔട്ടായതാണ് കളിയുടെ വഴിത്തിരിവിന് കാരണമായത്. ഞാന്‍ ഔട്ടായതുകൊണ്ടാണ് മിച്ചല്‍ മാര്‍ഷിന് ക്രീസിലെത്താനും ഡേവിക്കൊപ്പം (വാര്‍ണര്‍) അതിഗംഭീരമായ ഇന്നിങ്‌സ് കളിക്കാനും സാധിച്ചത്. മാര്‍ഷിന്റെ ഇന്നിങ്‌സ് എല്ലാ അര്‍ത്ഥത്തിലും ഔട്ട്സ്റ്റാന്‍ഡിങ് ആയിരുന്നു. ന്യൂസിലന്‍ഡിനെ സമ്മര്‍ദത്തിലാക്കിയ രീതി ആ സമയത്തിന്റെ ആവശ്യം കൂടിയായിരുന്നു,' ഫിഞ്ച് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :