അനുബന്ധ വാര്‍ത്തകള്‍
- ഞാന്‍ ഔട്ടായത് നന്നായി, അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്
- ഫൈനല്‍ വാറില്‍ ഓസീസിന്റെ വിജയഭേരി; കിവീസിന്റെ ചിറകരിഞ്ഞ് കംഗാരുപ്പടയ്ക്ക് ആദ്യ ടി 20 കിരീടം
- സൈലന്റ് കില്ലര്‍ വില്യംസണ്; കിവീസ് നായകന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഓസ്‌ട്രേലിയ, ജയിക്കാന്‍ 173 റണ്‍സ്
- ഒരേയൊരു കെയ്ന്‍ വില്യംസണ്; കിവീസ് നായകന്റെ അപൂര്‍വ നേട്ടം ഇങ്ങനെ
- നിങ്ങള്‍ എന്നേക്കാള്‍ നിരാശരായിരിക്കില്ല; പാക്കിസ്ഥാന് ആരാധകരോട് ഹസന് അലി, വൈകാരികം
ഓസ്‌ട്രേലിയന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ദുബായിയില്‍ നിന്ന് പറക്കുക ഒരേ വിമാനത്തില്‍
ടി 20 ലോകകപ്പ് പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ദുബായിയില്‍ നിന്ന് മടങ്ങുക ഒരേ വിമാനത്തില്‍. സെമി ഫൈനലില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് ടീം ദുബായിയില്‍ തുടരുകയായിരുന്നു. കിരീട ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കൊപ്പമായിരിക്കും ഇംഗ്ലണ്ട് താരങ്ങളും മടങ്ങുക. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഷസിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കാണ് ഇരു ടീമുകളും പ്രവേശിക്കുന്നത്. അതിനാലാണ് ഒരേ വിമാനത്തില്‍ രണ്ട് ടീമുകളുടെയും താരങ്ങള്‍ മടങ്ങുന്നത്.