ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജസ്റ്റിന്‍ ലാംഗറെ വിളിച്ചു, വാര്‍ണര്‍ ടി 20 ലോകകപ്പിലെ താരമായിരിക്കും എന്ന് പറഞ്ഞു: ആരോണ്‍ ഫിഞ്ച്

രേണുക വേണു| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (10:08 IST)

ഡേവിഡ് വാര്‍ണര്‍ ടി 20 ലോകകപ്പിലെ താരമായിരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ടൂര്‍ണമെന്റിലെ താരമായി ഡേവിഡ് വാര്‍ണറെ തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഓസീസ് നായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ വാര്‍ണറുടെ മോശം ഫോമില്‍ ഓസീസ് മാനേജ്‌മെന്റിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, വാര്‍ണറുടെ കാര്യത്തില്‍ ആശങ്ക വേണ്ട എന്ന് മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറോട് താന്‍ പറഞ്ഞിരുന്നെന്നാണ് ഫിഞ്ച് വെളിപ്പെടുത്തിയത്. ' ഡേവിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട, അദ്ദേഹം ടൂര്‍ണമെന്റിലെ താരമായിരിക്കും,' എന്നാണ് താന്‍ ലാംഗറോട് ഫോണില്‍ പറഞ്ഞതെന്ന് ഫിഞ്ച് പങ്കുവച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :