‘കോഹ്ലിക്ക് മുന്നിൽ ധോണി ഒന്നും ഒന്നുമല്ല’ - സൂപ്പർതാരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (12:22 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസ വിജയം സമ്മാനിക്കാൻ പ്രധാനകാരണക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആണ്. ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

ഇന്ത്യയുടെ വിജയത്തിനു ശേഷം ടീമിനേയും കോഹ്ലിയേയും പിന്തുണച്ച്, അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൌതം ഗംഭീറും ഉണ്ട്. വിജയത്തിനു കാരണമായത് കോഹ്ലിയുടെ ക്യാപ്റ്റൻസ്റ്റി ആണെന്നാണ് ഗംഭീർ പറയുന്നത്.


‘പരാജയഭീതി ഉണ്ടായാൽ ഒരിക്കലും ജയിക്കാൻ കഴിയില്ല. കോഹ്ലിയുടെ ഏറ്റവും വലിയ ഗുണം അതുതന്നെയാണ്. പരാജയ ഭീതി ഒരിക്കൽ പോലും കോഹ്ലിയെ ബാധിച്ചിട്ടില്ല. അതിനാൽ ജയം കൈപ്പിടിയിൽ ഒതുക്കാനും അയാൾക്ക് കഴിഞ്ഞു.‘- ഗൌതം ഗംഭീർ പറയുന്നു.

സൌരവ് ഗാംഗുലി, രാഗുൽ ദ്രാവിഡ്, എം എസ് ധോണി എന്നിവരേക്കാൾ മെച്ചപ്പെട്ട നായകനാണ് കോഹ്ലിയെന്നാണ് ഗംഭീറിന്റെ വാദം. ധോണി അടക്കമുള്ളവർ ഏറ്റെടുക്കാൻ മടി കാണിച്ച പല തീരുമാനങ്ങളും സമ്മർദ്ദമില്ലാതെയാണ് കോഹ്ലി പ്രാവർത്തികമാക്കിയത്. ടെസ്റ്റിൽ തുടർച്ചയായ വിജയം കൈവരിക്കാൻ ഇന്ത്യൻ ടീമിനെ വളർത്തിയെടുക്കുന്നത് കോഹ്ലിയാണ്. കോഹ്ലിയുടെ നായകത്വം മറ്റാരുടേതിനേക്കാളും മികച്ചതാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

‘മറ്റ് ക്യാപ്റ്റൻമാർ സ്വീകരിക്കാൻ ധൈര്യം കാണിക്കാത്ത റിസ്ക് പോലും കോഹ്ലി ഭയമില്ലാതെ ഏറ്റെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ടെസ്റ്റ് വിജയം കൈവരിക്കാൻ കഴിഞ്ഞ ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റനും വിരാട് തന്നെ. കഴിഞ്ഞ മൂന്ന്, നാല് വർഷമായി മികച്ച കളിക്കാരാണ് നമുക്കുള്ളത്. അതി കാരണക്കാരനും കോഹ്ലിയാണ്’- എന്നും ഗംഭീർ കൂട്ടിച്ചേത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :