എസ് ഹർഷ|
Last Modified ശനി, 12 ഒക്‌ടോബര്‍ 2019 (12:22 IST)
ദക്ഷിണാഫ്രിക്ക ഭയന്നത് തന്നെ സംഭവിച്ചു. ഇന്ത്യൻ ബാറ്റ്സ്മാന്മാരും ബോളർമാരും ഒരുപോലെ തകർത്താടുന്ന കളിയിൽ എവിടെ തുടങ്ങണം, തുടരണം എന്ന കാര്യത്തിൽ വ്യക്തതയില്ലാതെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.
ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പിടിച്ച് നിൽക്കാൻ കഴിയാതെ എതിരാളികൾ. കളി പകുതിയിൽ എത്തി നിൽക്കേ ആറിന് 136 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാറ്റസ്. ഇതോടെ വെറും നാല് വിക്കറ്റ് മാത്രം അവശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനിയും ദൂരമേറെ.
465 റണ്‍സ് കൂടി നേടിയാൽ മാത്രമേ ഡുപ്ലെസിക്കും കൂട്ടർക്കും ഇന്ത്യയെ തകർക്കാൻ കഴിയുകയുള്ളു. അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന നായകന്‍ ഡുപ്ലെസിസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകുന്ന അവസാന ബാറ്റ്‌സ്മാന്‍.
76 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് ഡുപ്ലെസിസ് ഇതുവരെ നേടിയിട്ടുളളത്. ആറ് റണ്‍സുമായി മുത്തുസ്വാമിയാണ് ഡുപ്ലെസിസിന് കൂട്ടായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ഉമേശ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ വിരാട് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടേയും സഹായത്തോടെയാണ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 601 റണ്‍സെടുത്തത്.