ഇരട്ട സെഞ്ച്വറിയുമായി വിരാട്, പൂണെയിൽ കോഹ്ലി ഡേ! - ചങ്ക് തകർന്ന് എതിരാളികൾ

എസ് ഹർഷ| Last Updated: വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:35 IST)
ട്രാക്കിൽ കയറി കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് പിടിച്ച് കെട്ടാൻ കഴിയാത്ത സൂപ്പർ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അത് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോഹ്ലി. ഇന്ത്യയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയുടെ ചങ്ക് തകർത്തിരിക്കുകയാണ് വിരാട്.

പുണെ ക്രിക്കറ്റ് ടെസ്റ്റിൽ താരമായി തിളങ്ങുകയാണ് കോഹ്ലി. 295 പന്തിലാണ് കോഹ്ലിയുടെ ഇരട്ട സെഞ്വറി. 28 ഫോറുകളും കോഹ്ലി അടിച്ചെടുത്തിട്ടുണ്ട്. കോലി 211 റൺസോടെയും ടെസ്റ്റിലെ 12–ആം അർധസെഞ്ചുറി പൂർത്തിയാക്കിയ രവീന്ദ്ര ജഡേജ 52 റൺസുമായി ക്രീസിൽ തുടരുകയാണ്. കോലി – ജഡേജ സഖ്യം 143 റൺസാണ് കൂട്ടിച്ചേർത്തത്. 148 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 519 റൺസെന്ന നിലയിലാണ് ഇന്ത്യ.

ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഏഴാം ഇരട്ടസെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് എന്ന നാഴികക്കല്ലും കോഹ്ലി പിന്നിട്ടു. 138 ആം ഇന്നിംഗ്സിൽ ഡബിൾ സെഞ്ച്വറി അടിച്ച കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. തൊട്ടുപിന്നാലെ വീരേന്ദർ സെവാഗും സച്ചിൻ ടെണ്ടുൽക്കറുമുണ്ട്.

നേരത്തേ, 174 പന്തിൽ 16 ഫോറുകൾ സഹിതമാണ് കോലി 26–ആം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി സ്ഥാനമുറപ്പിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :