ഇന്ത്യയുടെ വീര നായകനാര്? - ഒരേയൊരുത്തരമെന്ന് ഭാജി !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (17:54 IST)
റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഓരോ കളിയിലും പുതിയ പുതിയ നേട്ടങ്ങൾ സ്വന്തം പേരിലാക്കുകയാണ് താരം. ഇപ്പോഴിതാ, കോഹ്ലിയെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കോലിയാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്.

ആളുകള്‍ക്ക് പല അഭിപ്രായമുണ്ടെങ്കിലും കോലിയുടെ ക്യാപ്റ്റന്‍സിയിലെ കണക്കുകള്‍ അദ്ദേഹത്തെ ഏറ്റവും മികച്ചവനാക്കുന്നു. ഇന്ത്യയെ 49 ടെസ്റ്റുകളില്‍ നയിച്ച അദ്ദേഹം 29 ജയം നേടിക്കൊടുത്തു. മറ്റ് എല്ലാ നായകന്മാരെക്കാളും മുകളിലാണ് കോലിയുടെ ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍സിയിലെ നേട്ടത്തില്‍ ലോക ക്രിക്കറ്റില്‍തന്നെ കോലിക്ക് മുകളില്‍ ഒന്നോ രണ്ടോ ആളുകളെയുള്ളു. ഇതേ മികവ് തുടര്‍ന്നാല്‍ എല്ലാ റെക്കോഡും കോലി തിരുത്തുമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. ബാറ്റിങ്ങിലെ സ്ഥിരതയോടെ അദ്ദേഹം നാകനെന്നത് കളിക്കളത്തില്‍ തെളിയിക്കുന്നു.

എന്റെ അഭിപ്രായത്തില്‍ ലോകത്തിലെ മികച്ച ക്യാപ്റ്റന്‍ കോലിയാണ്. രോഹിത്തുമായി കോലിയുടെ ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാനില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :