അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവിനേക്കാള്‍ എത്രയോ മിടുക്കനാണ് രാഹുലെന്ന് സെവാഗ്; അസൂയയ്ക്ക് മരുന്നില്ലെന്ന് മലയാളികള്‍
- ഈ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം സഞ്ജുവിനാണ്; എത്ര മണ്ടത്തരങ്ങളാണ് ആവര്‍ത്തിച്ചത് !
- വല്ലാതെ ഉദാരമനസ്കന്‍ ആവരുത്, സ്വന്തം കാര്യം കൂടി നോക്കണം; സഞ്ജുവിന് ഉപദേശവുമായി ആരാധകര്‍
- സഞ്ജുവിനും സംഗക്കാരയ്ക്കും ഇതുവരെ ബോധമുദിച്ചിട്ടില്ല; ഇല്ലെങ്കില്‍ ഈ മണ്ടത്തരം വീണ്ടും ആവര്‍ത്തിക്കുമോ?
- ഇങ്ങനെയൊരു സെല്‍ഫിഷ് പ്ലെയര്‍ വേറെ ഉണ്ടാകില്ല, ഇവന് ക്യാപ്റ്റനാണെങ്കില്‍ ലഖ്‌നൗ രക്ഷപ്പെടാനും സാധ്യതയില്ല; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം
വരുന്നു അടിക്കുന്നു, വേറൊന്നും ചിന്തിക്കുന്നില്ല; സഞ്ജുവിന്റെ മനോഭാവത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കാനുള്ള കാരണം വിശദീകരിച്ച് ഫ്രാഞ്ചൈസിയുടെ മുന്‍ പരിശീലകന്‍ അമോല്‍ മസുംദാര്‍. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം രാജസ്ഥാന്‍ നിരയില്‍ ഇല്ലെന്ന് മസുംദാര്‍ പറഞ്ഞു. സഞ്ജുവിന് പോലും ആ കഴിവില്ലെന്നാണ് മസുംദാര്‍ പറയുന്നത്.
' ബോള്‍ നോക്കുക, അടിക്കുക എന്നതാണ് സഞ്ജുവിന്റെ നയം. അനന്തരഫലങ്ങളെ കുറിച്ച് സഞ്ജു ആലോചിക്കുന്നതേയില്ല. സാധിക്കുന്നിടത്തോളം ധൈര്യശാലിയാണ് അദ്ദേഹം. ബൗണ്ടറികളും സിക്‌സുകളും നേടുക എന്നത് മാത്രമാണ് ലക്ഷ്യം. സഞ്ജു, യഷസ്വി ജയ്‌സ്വാള്‍ ഒരു പരിധി വരെ ദേവ്ദത്ത് പടിക്കലും അങ്ങനെ ആണ്. സാഹചര്യം മനസ്സിലാക്കി വ്യത്യസ്ത രീതിയില്‍ കളിക്കുന്ന താരങ്ങളൊന്നും രാജസ്ഥാന് ഇല്ല,' മസുംദാര്‍ പറഞ്ഞു.