സഞ്ജുവിനേക്കാള്‍ എത്രയോ മിടുക്കനാണ് രാഹുലെന്ന് സെവാഗ്; അസൂയയ്ക്ക് മരുന്നില്ലെന്ന് മലയാളികള്‍

സെവാഗിന് സഞ്ജുവിനോട് അസൂയ ആണെന്നാണ് മലയാളികള്‍ തിരിച്ചടിച്ചത്

രേണുക വേണു| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (10:13 IST)

മലയാളി താരം സഞ്ജു സാംസണേക്കാള്‍ മികവുള്ള താരമാണ് കെ.എല്‍.രാഹുലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും സഞ്ജുവിനേക്കാള്‍ കഴിവ് കൂടുതല്‍ രാഹുലിനാണെന്നും സെവാഗ് പറഞ്ഞു.

' രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുന്‍ മത്സരങ്ങളില്‍ അദ്ദേഹം റണ്‍സ് കണ്ടെത്തിയിരുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മറ്റുള്ളവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഫോം മികച്ച സൂചനയാണ്. സഞ്ജുവിനേക്കാള്‍ മികവുള്ള താരമാണ് രാഹുലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഹുല്‍ മറ്റ് രാജ്യങ്ങളില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയും സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ ഓപ്പണറായും മധ്യനിരയിലും രാഹുല്‍ തിളങ്ങിയിട്ടുണ്ട്. ടി 20 യിലും അദ്ദേഹം റണ്‍സ് നേടി. അതുകൊണ്ട് രാഹുല്‍ തന്നെയാണ് കൂടുതല്‍ മികവുള്ള താരം,' സെവാഗ് പറഞ്ഞു.

അതേസമയം, സെവാഗിന് സഞ്ജുവിനോട് അസൂയ ആണെന്നാണ് മലയാളികള്‍ തിരിച്ചടിച്ചത്. രാഹുലിനേക്കാള്‍ മികച്ച രീതിയില്‍ ഇപ്പോള്‍ കളിക്കുന്നത് സഞ്ജുവാണ്. എന്തുകൊണ്ടും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. സെലക്ടര്‍മാര്‍ സഞ്ജുവിനെ മനപൂര്‍വ്വം തഴയുകയാണെന്നും സഞ്ജു ആരാധകര്‍ തുറന്നടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :