അരങ്ങേറ്റ ടി20യിൽ തന്നെ മെയ്ഡൻ ഓവർ, 16 വർഷത്തിനിടെ ഇതാദ്യം
ടി20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി അർഷദീപ് സിങ്ങ്. 16 വർഷങ്ങൾക്ക് ശേഷമാണ് ടി20 ക്രിക്കറ്റിൽ ഒരു താരം തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മെയ്ഡൻ ഓവർ എറിയുന്നത്. 3.3 ഓവറിൽ ഒരു മെയ്ഡൻ അടക്കം 18 റൺസ് വഴങ്ങിയ താരം 2 വിക്കറ്റുകളാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
ഇന്ത്യയുടെ തന്നെ ജുലൻ ഗോസ്വാമിയും അജിത് അഗാർക്കറുമാണ് അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ മെയ്ഡൻ ഓവർ എറിഞ്ഞ മറ്റ് ബൗളർമാർ. 2006 ഓഗസ്റ്റിലായിരുന്നു ജുലൻ്റെ നേട്ടം. അതേവർഷം തന്നെ ഡിസംബറിൽ സൗത്താഫ്രിക്കയ്ക്കെതിരെയായിരുന്നു അജിത് അഗാർക്കർ ഈ നേട്ടം സ്വന്തമാക്കിയത്.