റൺസ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വഴിമാറിതരണം, കോലിക്കെതിരെ സ്വരം കടുപ്പിച്ച് ബിസിസിഐ വൃത്തങ്ങൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജൂലൈ 2022 (17:40 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ പാട് പെടുന്ന വിരാട് കോലിക്ക് മേൽ സമ്മർദ്ദം കൂട്ടി വൃത്തങ്ങൾ. നല്ല പ്രകടനം കാഴ്ചവെയ്ക്കാനാവുന്നില്ലെങ്കിൽ പുതിയ താരങ്ങൾക്ക് വേണ്ടി മാറി നിൽക്കാൻ കോലി തയ്യാറാകണെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് സംഭാവനകൾ ചെയ്ത വ്യക്തിയാണ് കോലി. ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന് നിസംശയം പറയാം. എന്നാൽ ബാറ്റിങ്ങ് ഫോം കണക്കിലെടുത്താണ് സെലക്ടർമാർ ടീം സെലക്ട് ചെയ്യേണ്ടത്. കളിക്കാരുടെ ഖ്യാതി നോക്കിയില്ല, കോലി ഉടനെ തന്നെ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. ഇംഗ്ലണ്ടിൽ കോലി റൺസ് സ്കോർ ചെയ്യുന്നില്ലെങ്കിൽ ലോകകപ്പിന് മറ്റ് ഓപ്ഷനുകൾ നോക്കേണ്ടതുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :