ഇങ്ങനെ വിശ്രമിച്ചാൽ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ല: രൂക്ഷവിമർശനവുമായി പത്താൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജൂലൈ 2022 (12:55 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് നായകൻ രോഹിത് ശർമയുൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിശ്രമിച്ചുകൊണ്ടിരുന്നാൽ ആരും ഫോമിലേക്ക് മടങ്ങിയെത്തില്ലെന്ന് പത്താൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ പ്രധാനതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഫോമിലേക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടവെയാണ് സെലക്ഷൻ കമ്മിറ്റി ഇരുവർക്കും വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇവരെ കൂടാതെ റിഷഭ് പന്ത് ജസ്പ്രീത് ബുമ്ര എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവനായിരിക്കും ഇന്ത്യയെ നയിക്കുക.

നേരത്തെ ഐപിഎൽ കഴിഞ്ഞതും നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും കോലി, രോഹിത്,ബുമ്ര എന്നിവർക്ക് വിശ്രമം ആനുവദിച്ചിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത്തിന് കളിക്കാനായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :