തോറ്റാൽ ഒരല്പം ഉളുപ്പാകാം" അർധസെഞ്ചുറി അഘോഷിക്കുന്ന ചിത്രം പങ്കുവെച്ച കെ എൽ രാഹുലിനെ പൊങ്കാലയിട്ട് ആരാധകർ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (18:00 IST)
ഓസ്ട്രേലിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ കെ എൽ രാഹുൽ തിളങ്ങിയത് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഏഷ്യാകപ്പിൽ മോശം സ്ട്രൈക്ക് റേറ്റിൻ്റെ പേരിൽ വിമർശനം നേരിട്ട രാഹുൽ ഓസീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ 32 പന്തിൽ 55 റൺസുമായി തിളങ്ങിയിരുന്നു.

എന്നാൽ ഉയർത്തിയ 209 റൺസ് മറികടന്ന് മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. മത്സരം കഴിഞ്ഞ ശേഷം രാഹുൽ തൻ്റെ ട്വിറ്ററിൽ അർധസെഞ്ചുറി നേടി ബാറ്റ് ഉയർത്തുന്ന ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. ഇന്ത്യ തോറ്റതിന് ശേഷം വ്യക്തിഗത നേട്ടം ഉയർത്തികാട്ടി കളിക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് മോശം കാര്യമാണെന്നാണ് രാഹുലിനെ വിമർശിക്കുന്നവർ പറയുന്നത്.

മത്സരത്തിൽ 55 റൺസെടുത്തുവെങ്കിലും ഫീൽഡിങ്ങിനിടെ സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ച് രാഹുൽ കൈവിട്ടിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :