റാങ്കിങ്ങിൽ മുന്നേറ്റം, ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (17:47 IST)
ഐസിസി ടി20 റാങ്കിങ്ങിൽ യാദവിന് മുന്നേറ്റം. പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ താരം. ഓസീസിനെതിരായ ആദ്യ ടി20 പരമ്പരയിൽ 25 പന്തിൽ 46 റൺസുമായി സൂര്യകുമാർ യാദവ് തിളങ്ങിയിരുന്നു. ഇന്ത്യൻ മുൻ നായകൻ വിരാട് കോലി 16ആം സ്ഥാനത്താണ്.

അഞ്ച് സ്ഥാനങ്ങൾ മുന്നേറിയ കെ എൽ രാഹുൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ്. അതേസമയം പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ ഒന്നാമത്. സൗത്താഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാനാണ് അഞ്ചാം സ്ഥാനത്തുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :