നിങ്ങൾ പറയു, എനിക്കറിയില്ല: തോൽവിയുടെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ഹാർദ്ദിക്കിൻ്റെ പ്രതികരണം

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:15 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിൽ വഴിത്തിരിവായത് എന്താണെന്ന ചോദ്യത്തിന് മറുപടി നൽകി ഹാർദ്ദിക് പാണ്ഡ്യ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് തോൽവിയുടെ കാരണത്തെപറ്റിയോ വഴിത്തിരിവിനെ പറ്റിയോ തനിക്കറിയില്ലെന്ന് ഹാർദ്ദിക് മറുപടി നൽകിയത്.


ഹർഷൽ പട്ടേൽ എറിഞ്ഞ 18മത് ഓവറിൽ 22 വഴങ്ങിയതാണോ മത്സരത്തിൽ നിർണായകമായത് എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം. എനിക്കറിയില്ല അത് അറിയാമായിരുന്നെങ്കിൽ അപ്പോൾ തന്നെ ഞങ്ങൾ അത് തടഞ്ഞേനെയെന്ന് ഹാർദ്ദിക് പറഞ്ഞു. നോക്കു സാർ, ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടികാട്ടാനോ ആരെയെങ്കിലും മാത്രം കുറ്റം പറയാനോ സാധിക്കില്ല.

അവർ ബൗൾ ചെയ്യുമ്പോൾ 20 റൺസൊക്കെ ഒരോവറിൽ നമ്മൾ അടിച്ചിട്ടുണ്ട്. ഇത് ഒരു ദ്വിരാഷ്ട്ര പരമ്പരയല്ലെ, പരമ്പരയിൽ ഇനിയും രണ്ട് കളികൾ കൂടിയല്ലെ. അതുകൊണ്ട് തിരിച്ചുവരാൻ നമുക്ക് അവസരമുണ്ട് ഹാർദ്ദിക് പറഞ്ഞു. നമുക്ക് നല്ലരീതിയിൽ നമ്മുടെ പ്ലാൻ അനുസരിച്ച് പന്തെറിയാമായിരുന്നു. പക്ഷെ അവർ മികച്ച ഷോട്ടുകളിലൂടെയാണ് കളി തട്ടിയെടുത്തത്. ഹാർദ്ദിക് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :