അനുബന്ധ വാര്‍ത്തകള്‍
- Rohit Sharma: വീണ്ടും സംപൂജ്യന്‍ ! നാണക്കേടിന്റെ റെക്കോര്‍ഡില്‍ എല്ലാവരേയും കടത്തിവെട്ടി രോഹിത്, ഡക്ക്മാന്‍ എന്ന് ആരാധകര്‍
- Sanju Samson: ഈ സ്വഭാവം മാറാതെ സഞ്ജു ഗുണം പിടിക്കുമെന്ന് തോന്നുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍
- Sanju Samson: ആ സമയത്ത് സഞ്ജു സെല്‍ഫിഷ് ആയി; ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതില്‍ രാജസ്ഥാന് നായകന് വിമര്‍ശനം (വീഡിയോ)
- 'ഒന്നിനും കൊള്ളാത്തവന്‍, എത്ര അവസരങ്ങള്‍ കിട്ടിയിട്ടും കാര്യമില്ല'; റിയാന്‍ പരാഗിനെ രാജസ്ഥാന് വേണ്ടെന്നുവയ്ക്കണം !
- Joe Root: ഒരു ലോകോത്തര ബാറ്ററെയാണ് ഡഗ് ഔട്ടില്‍ ഇരുത്തിയിരിക്കുന്നതെന്ന് ഓര്മ വേണം; സഞ്ജുവും സംഗക്കാരയും തോല്‍വി ചോദിച്ചു വാങ്ങുകയാണെന്ന് ആരാധകര്‍
Rohit Sharma: മുംബൈയുടെ ഫ്രീ വിക്കറ്റ്, ഒരു പാര്‍ട് ടൈം ബൗളര്‍ വന്ന് എറിഞ്ഞാല്‍ ഔട്ടാകും; രോഹിത് കളി നിര്‍ത്താന്‍ സമയമായെന്ന് ആരാധകര്‍
Rohit Sharma: രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍. പഴയ പോലെ ട്വന്റി 20 ഫോര്‍മാറ്റില്‍ ശോഭിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് രോഹിത്തിനെ പോലൊരു ലെജന്റിന് ചേരുന്ന രീതിയല്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ സീസണില്‍ തുടര്‍ച്ചയായി രോഹിത് ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം.
ഫിറ്റ്നെസ് ഇല്ലാത്തതാണ് രോഹിത്തിന്റെ പ്രധാന പ്രശ്നം. ഫീല്‍ഡിങ്ങില്‍ പോലും ടീമിനായി എന്തെങ്കിലും ചെയ്യാന്‍ രോഹിത്തിന് സാധിക്കുന്നില്ല. ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് മാറി കഴിഞ്ഞു. ഇനിയും അഞ്ച് കിരീടത്തിന്റെ കണക്ക് പറഞ്ഞ് പിടിച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ തന്നെ പറയുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ ഡക്ക്, കൂടുതല്‍ തവണ ഒറ്റ അക്കത്തില്‍ പുറത്തായി തുടങ്ങിയ മോശം റെക്കോര്‍ഡുകളെല്ലാം രോഹിത്തിന്റെ പേരിലാണ് ഇപ്പോള്‍.
സീസണില്‍ പത്ത് ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സാണ് രോഹിത് നേടിയത്. ഒരു ഫിഫ്റ്റി മാത്രമാണ് താരത്തിനുള്ളത്. ഈ സീസണില്‍ മാത്രം അഞ്ച് തവണ ഒറ്റയക്കത്തിനു പുറത്തായിട്ടുണ്ട്. ഐപിഎല്ലില്‍ 16 തവണയാണ് രോഹിത് ഡക്കിനു പുറത്തായിട്ടുള്ളത്. ഒരു ക്യാപ്റ്റന്‍ എന്ന ലേബലില്‍ ഇനിയും എത്രനാള്‍ ടീമില്‍ ഇങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം. മാനേജ്മെന്റ് മുഖം കറുപ്പിച്ച് എന്തെങ്കിലും പറയും മുന്‍പ് സ്വന്തം പ്രകടനത്തെ കുറിച്ച് ആത്മപരിശോധന നടത്തി ടീമില്‍ നിന്ന് മാറിനില്‍ക്കാനുള്ള വിവേകം രോഹിത് കാണിക്കണമെന്നാണ് ആരാധകരുടെ വാദം.
ഫോം വീണ്ടെടുക്കാന്‍ വേണ്ടി ഇന്ന് മധ്യനിരയിലേക്ക് ഇറങ്ങിയാണ് രോഹിത് ബാറ്റ് ചെയ്തത്. കാമറൂണ്‍ ഗ്രീന്‍ ആണ് ഇഷാന്‍ കിഷനൊപ്പം ഓപ്പണറായത്. വണ്‍ഡൗണ്‍ ആയാണ് രോഹിത് എത്തിയത്. എന്നാല്‍ ആ മാറ്റം കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ലാതായി. മൂന്ന് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് രോഹിത് ഇന്ന് പുറത്തായത്.