ഇനി ഒരു അങ്കത്തിന് ബാല്യമില്ല, വീണ്ടും നിരാശപ്പെടുത്തി ദിനേഷ് കാർത്തിക്

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (17:21 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വീണ്ടും നിരാശപ്പെടുത്തി ആർസിബി താരം ദിനേഷ് കാർത്തിക്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ വിരാട് കോലിയുടെയും ഫാഫ് ഡുപ്ലെസിസിൻ്റെയും പ്രകടനങ്ങളുടെ മികവിൽ 16 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 137 റൺസെടുക്കാൻ സാധിച്ചെങ്കിലും 174 റൺസിന് ആർസിബി ഇന്നിങ്ങ്സ് അവസാനിച്ചു. കോലിയ്ക്കും ഡുപ്ലെസിസിനും ശേഷമെത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോൾ കഴിഞ്ഞ സീസണിൽ വമ്പനടികൾ നടത്തി ശ്രദ്ധേയനായ ദിനേഷ് കാർത്തിക് 5 പന്തിൽ നിന്നും 7 റൺസിന് പുറത്തായി.

സീസണിലെ 2 മത്സരങ്ങളിൽ കാർത്തിക് പൂജ്യനായി മടങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ 3 പന്തിൽ പൂജ്യം നേടിയ താരം മറ്റൊരു മത്സരത്തിൽ ഗോൾഡൻ ഡെക്കായാണ് പുറത്തായത്. 0,9,1,0,28,7 എന്നിങ്ങനെയാണ് ഈ സീസണിൽ കാർത്തികിൻ്റെ സ്കോറുകൾ. ഇതോടെ താരം കമൻ്ററിയിലേക്ക് തന്നെ തിരിച്ചുപോകണമെന്ന വിമർശനം ശക്തമായിരിക്കുകയാണ്. കാർത്തിക് കൂടി ഫോമൗട്ട് ആയതോടെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ദുർബലമായ മധ്യനിരയാണ് ആർസിബിയ്ക്കുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :