Royal Challengers Bangalore vs Punjab Kings: ഡു പ്ലെസിസ് ഉണ്ടായിട്ടും ഇന്ന് ആര്‍സിബിയെ നയിക്കുന്നത് വിരാട് കോലി; കാരണം ഇതാണ്

പരുക്കിനെ തുടര്‍ന്നാണ് ഡു പ്ലെസിസിന് ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാത്തതെന്നാണ് വിവരം

രേണുക വേണു| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (15:36 IST)

Royal Challengers Bangalore vs Punjab Kings: ഒരിക്കല്‍ കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കാന്‍ വിരാട് കോലി. ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകനായ കോലി താല്‍ക്കാലിക നായകസ്ഥാനം വഹിക്കുന്നത്. നായകന്‍ ഫാഫ് ഡു പ്ലെസിസ് ഇന്ന് ഇംപാക്ട് പ്ലെയര്‍ ആയാണ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഫീല്‍ഡ് ചെയ്യാന്‍ ഡു പ്ലെസിസ് ഉണ്ടാകില്ല. ഇക്കാരണത്താലാണ് പകരം വിരാട് കോലി ആര്‍സിബിയെ നയിക്കുന്നത്. ടോസ് ഇടാന്‍ കോലിയാണ് ഗ്രൗണ്ടിലേക്ക് എത്തിയത്.

പരുക്കിനെ തുടര്‍ന്നാണ് ഡു പ്ലെസിസിന് ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കാത്തതെന്നാണ് വിവരം. വൈശാഖ് വിജയ്കുമാര്‍ ആണ് ഫീല്‍ഡിങ്ങിന്റെ നേരത്ത് കളത്തിലിറങ്ങുക.

' ഫാഫിന് ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് അദ്ദേഹം ഇംപാക്ട് പ്ലെയറായാണ് ബാറ്റ് ചെയ്യാനെത്തുക,' കോലി പറഞ്ഞു.

അതേസമയം, ടോസ് ലഭിച്ച പഞ്ചാബ് ആര്‍സിബിയെ ബാറ്റിങ്ങിനയച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :