എങ്ങനെയാണ് ആർസിബി ചഹലിനെ വിട്ടുകളഞ്ഞത്, വിശ്വസിക്കാനാകുന്നില്ല : പീറ്റേഴ്സൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (14:58 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന യൂസ്വേന്ദ്ര ചാഹലിനെ ആർസിബി വിട്ടുകളഞ്ഞതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടത്തിന് വെറും 7 വിക്കറ്റ് അകലെയാണ് രാജസ്ഥാൻ താരം. ഈ സാഹചര്യത്തിലാണ് കെവിൻ പീറ്റേഴ്സണിൻ്റെ പ്രതികരണം.

131 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റുകളുള്ള മുൻ ചെന്നൈ താരം ഡ്വെയ്ൻ ബ്രാവോയാണ് നിലവിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളുള്ള താരം. ചഹലിന് 137 മത്സരങ്ങളിൽ നിന്നായി 177 വിക്കറ്റുകളാണുള്ളത്. 2014 മുതൽ 2021 വരെയുള്ള സീസണിൽ ആർസിബിയുടെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ചഹൽ. രാജസ്ഥാന് ലഭിച്ച ലോട്ടറിയാണ് ചഹലെന്ന് പീറ്റേഴ്സൺ പറയുന്നു. എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ടാണ് ചഹലിനെ പോലൊരു താരത്തെ ആർസിബി വിട്ടുകളഞ്ഞതെന്ന്. അവൻ എല്ലായ്പ്പോഴും വിക്കറ്റുകൾ നേടുന്നു. ഒരു ഇന്ത്യൻ താരം കൂടിയാണ് എന്നതിനാൽ ആർസിബിക്ക് അവനെ ടീമിൽ നിർത്താൻ എളുപ്പമായിരുന്നു. അവൻ പിങ്ക് ജേഴ്സിയിലാണ് ഇപ്പോൾ കളിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. പീറ്റേഴ്സൺ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :