അനുബന്ധ വാര്‍ത്തകള്‍
- ലഖ്നൗവിനെ നയിക്കാന്‍ ക്രുണാല്‍ പാണ്ഡ്യ
- ഇങ്ങനെ പോയാൽ ശരിയാകില്ല, ബൗളിംഗിൽ ഉത്തരവാദിത്തം കാണിക്കണം: ചെന്നൈ ബൗളർമാർക്ക് ധോനിയുടെ താക്കീത്
- തെവാത്തിയയുടെ പ്രകടനം ആകെ ടെൻഷനിലാക്കി, തുറന്ന് സമ്മതിച്ച് വാർണർ
- ആദ്യം ബഹുമാനിക്കാൻ പഠിക്കു, കോലിയുമായുള്ള വഴക്കിന് പിന്നാലെ നവീൻ ഉൾ ഹഖിന് ഉപദേശവുമായി ഷാഹിദ് അഫ്രീദി
- ബിസിസിഐ യാത്രകളിൽ പരസ്ത്രീകൾക്കൊപ്പം, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു: ഷമിക്കെതിരെ ഭാര്യ സുപ്രീംകോടതിയിൽ
MS Dhoni: 'ഇതെന്റെ അവസാന സീസണ് ആയിരിക്കുമെന്ന് നിങ്ങള്‍ ഉറപ്പിച്ചോ?' ഐപിഎല്ലില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്കി ധോണി
MS Dhoni: ഐപിഎല്ലില്‍ നിന്ന് ഈ സീസണോടെ വിരമിക്കില്ലെന്ന് സൂചന നല്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്രസിങ് ധോണി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ടോസിങ്ങിന് എത്തിയപ്പോള്‍ ഡാനി മോറിസണ്‍ ധോണിയോട് വിരമിക്കലിനെ കുറിച്ച് ചോദിച്ചു. ഇതിന് ധോണി മറുപടി നല്‍കിയത് വളരെ രസകരമായ രീതിയിലാണ്.
' അവസാന സീസണില്‍ ലഭിക്കുന്ന ആരാധകരുടെ പിന്തുണ ആസ്വദിക്കുന്നുണ്ടോ ' എന്നായിരുന്നു മോറിസന്റെ ചോദ്യം. ' ഇതെന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് നിങ്ങള്‍ തീരുമാനിച്ചോ? ഞാന്‍ ഇതുവരെ അങ്ങനെ തീരുമാനിച്ചിട്ടില്ല ' ധോണി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.