യുവതാരങ്ങളുടെ കഴിവ് രാകിമിനുക്കിയതിൽ ഐപിഎല്ലിന് നന്ദി, സഞ്ജു- ശ്രേയസ് കൂട്ടുക്കെട്ട് നിർണായകമായി: ശിഖർ ധവാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (16:32 IST)
വിൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനമാണെന്ന് വിലയിരുത്തി നായകൻ ശിഖർ ധവാൻ. മധ്യനിരയിൽ ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്ന് പടുത്തുയർത്തിയ 99 റൺസ് കൂട്ടുക്കെട്ടിനെ ധവാൻ പ്രത്യേകം പരാമർശിച്ചു. അക്സർ പട്ടേലിൻ്റെ ഫിനിഷിങ് മികവിനെയും ഇന്ത്യൻ നായകൻ എടുത്തുകാട്ടി.

അതേസമയം മൂന്ന് താരങ്ങളുടെയും പ്രകടനത്തിന് പിന്നിൽ ഐപിഎല്ലാണെന്നും യുവതാരങ്ങളുടെ കഴിവ് രാകി മിനുക്കുന്നതിൽ ഐപിഎൽ നിർണായക പങ്കുവഹിച്ചുവെന്നും മാച്ച് പ്രസൻ്റേഷൻ ചടങ്ങിൽ ധവാൻ പറഞ്ഞു. ഞങ്ങൾ മികച്ച രീതിയിൽ പന്തെറിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അവർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഹോപ്പും പൂറാനും നല്ല രീതിയിൽ ബാറ്റ് ചെയ്തു. പതുക്കെയാണ് നമ്മൾ തുടങ്ങിയത്. ശുഭ്മാൻ നന്നായി ബാറ്റ് ചെയ്തു. സഞ്ജു-ശ്രേയസ് കൂട്ടുകെട്ട് മത്സരത്തിൽ വലിയ മാറ്റമുണ്ടാക്കി. ധവാൻ പറഞ്ഞു.

അതേസമയം അവസാന അഞ്ചോവറിൽ പിന്നോട്ട് പോയതാണ് തിരിച്ചടിയായതെന്നും അക്സർ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ വിൻഡീസിന് ഒന്നും ചെയ്യാൻ ഇല്ലായിരുന്നുവെന്നും നിക്കോളാസ് പുറാൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :