രണ്ടാം ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, സഞ്ജു കളിക്കും

വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക.

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ജൂലൈ 2022 (10:16 IST)
ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തിൽ 3 റൺസിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും.

നായകൻ ശിഖർ ധവാൻ,ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സഞ്ജു സാംസണിന് കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും അവസാന ഓവറിലെ നിർണായകമായ സേവിങ്ങ്സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നു.

അക്സർ പട്ടേൽ,ഷാർദൂൽ ഠാക്കൂർ,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവർ തന്നെയാകും ഈ മത്സരത്തിലും ഇന്ത്യയുടെ ബൗളിങ്ങിന് നേതൃത്വം നൽകുക. 2007ൽ ബർമുഡയ്ക്കെതിരെ ഇന്ത്യ 413 റൺസ് കണ്ടെത്തിയത് ഇതേ വേദിയിലാണ്. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയിട്ടുള്ള രണ്ടാമത്തെ വേദിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :