സഞ്ജു സ്‌പൈഡര്‍മാന്‍ തന്നെ; ലോകോത്തര കീപ്പിങ്ങുമായി വീണ്ടും മലയാളികളുടെ അഭിമാന താരം (വീഡിയോ)

പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലായിരുന്നു സഞ്ജുവിന്റെ മാസ്മരിക പ്രകടനം

രേണുക വേണു| Last Modified തിങ്കള്‍, 25 ജൂലൈ 2022 (11:36 IST)

വിക്കറ്റിനു പിന്നില്‍ വിസ്മയിപ്പിക്കല്‍ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും മികച്ച കീപ്പിങ്ങിലൂടെ സഞ്ജു കൈയടി നേടി. ഒന്നാം ഏകദിനത്തിലെ പോലെ ബൗണ്ടറി എന്ന് ഉറപ്പിച്ച വൈഡ് ബോള്‍ പറന്നുപിടിച്ച് സഞ്ജു ഞെട്ടിച്ചു.
പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലായിരുന്നു സഞ്ജുവിന്റെ മാസ്മരിക പ്രകടനം. ഇടതുവശത്തേക്ക് മുഴുനീള ഡൈവ് ചെയ്താണ് സഞ്ജു ബൗണ്ടറി എന്നുറപ്പിച്ച പന്ത് തടഞ്ഞിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :