ഇതുകൊണ്ടാണ് അവർ ഐപിഎല്ലിലും മുന്നിട്ട് നിൽക്കുന്നത്. ശ്രേയസിനെയും സഞ്ജുവിനെയും പുകഴ്ത്തി മുൻ താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (16:28 IST)
വിൻഡീസിനെതിരായ ഏകദിന മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ,ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥീവ് പട്ടേൽ. മൂന്നുപേരും ഉത്തരവാദിത്വത്തോടെ നടത്തിയ ബാറ്റിങ് പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചതെന്ന് പാർഥീവ് പറയുന്നു.

സാംസൺ എത്ര മികച്ചവനാണെന്ന് നമുക്കറുയാം. അക്സർ പട്ടേൽ നന്നായി ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവൻ്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലത്തേത്. സാംസണിൻ്റെയും ശ്രേയസിൻ്റെയും കൂട്ടുകെട്ട് കളിയെ തന്നെ മാറ്റിമറിച്ചു. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കളി അവർ ഉത്തരവാദിത്വത്തോടെ കളിച്ച് തിരിച്ചുപിടിച്ചു. ഇതുകൊണ്ടാണ് ഇരുവരും ഐപിഎല്ലിലും മുന്നിട്ട് നിൽക്കാൻ കാരണം പാർഥീവ് പട്ടേൽ പറഞ്ഞു.

ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നൊരുക്കിയ അടിത്തറയിൽ അവസാന ഓവറുകളിൽ അക്സർ പട്ടേൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വിൻഡീസിനെതിരെ ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. അക്സർ പട്ടേൽ 35 പന്തിൽ 64* റൺസും സഞ്ജു സാംസൺ 54ഉം ശ്രേയസ് അയ്യർ 63 റൺസും നേടി.തുടർച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :