റൺവേട്ടയിൽ ബാബർ അസമിനെ മറികടന്ന് കോൺവെ

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (19:07 IST)
ഐപിഎല്ലിൽ മികച്ച പ്രകടനം തുടരുന്ന ഡെവോൺ കോൺവെയ്ക്ക് ടി20യിൽ പുതിയ റെക്കോർഡ്, പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന ബാറ്റർമാരുടെ പട്ടികയിൽ കോൺവെ മൂന്നാം സ്ഥാനത്തെത്തി.

144 മത്സരങ്ങളിൽ നിന്നാണ് കോൺവെ ടി20 ക്രിക്കറ്റിൽ 5000 റൺസ് തികച്ചത്. 132 മത്സരങ്ങളിൽ നിന്നും 5000 റൺസ് തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് അതിവേഗം 5000 റൺസ് തികച്ച താരങ്ങളിൽ ഒന്നാമതുള്ളത്. 143 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം കെ എൽ രാഹുലാണ് ലിസ്റ്റിൽ രണ്ടാമത്. 144 മത്സരങ്ങളിൽ 5000 റൺസ് നേടിയ ഓസ്ട്രേലിയയുടെ ഷോൺ മാർഷ് നാലാം സ്ഥാനത്തും 145 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ പാകിസ്ഥാൻ നായകൻ ബാബർ അസം ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :