അനുബന്ധ വാര്‍ത്തകള്‍
- മായങ്ക് പുറത്ത്, സെയ്‌നി അകത്ത്, മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- മൂന്നാം ടെസ്റ്റിൽ ഇന്ത്യ നടരാജനെ കളിപ്പിക്കണം: ആഡം ഗിൽക്രിസ്റ്റ് പറയുന്നു
- ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്, പാകിസ്ഥാനെ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലൻഡ് കുതിപ്പ്
- അവരെ കരുതലോടെ കളിയ്ക്കണം അല്ലെങ്കിൽ....: മാത്യു വെയ്‌ഡ്
- സിഡ്‌നിയിൽ ജയിച്ചാൽ ധോനിക്കൊപ്പം, രഹാനെയ്ക്ക് മുന്നിൽ എണ്ണം പറഞ്ഞ റെക്കോർഡുകൾ
ഡേവിഡ് വാർണർ കളിക്കും, ടീമിൽ ഒന്നിലധികം മാറ്റങ്ങൾ, നിർണായക പ്രഖ്യാപനവുമായി ഓസീസ് നായകൻ
ഇന്ത്യക്കെതിരെ നാളെ സിഡ്‌നിയിൽ ആരംഭിക്കാനിരിക്കുന്ന നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ കളിക്കുമെന്ന് ടീം നായകൻ ടിം പെയ്‌ൻ. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർണർ തിരിച്ചെത്തുന്നതോടൊപ്പം ഓസീസ് നിരയിൽ വേറെയും മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയും പെയ്‌ൻ നൽകി. കൺകഷനെ തുടർന്ന് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടമായ വിൽ പുകുവോസ്കി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ജോ ബേൺസ്-മാത്യൂ വെയ്‌ഡ് സഖ്യം ആദ്യ രണ്ട് ടെസ്റ്റിലും പരാജയമായ സാഹചര്യത്തിൽ ഡേവിഡ് വാർണർ-വിൽ പുകുവോസ്കി സഖ്യം ഓപ്പൺ ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ ബേൺസിന് പകരം പുകുവോസ്‌കി ടീമിൽ ഇടം നേടും, മാത്യൂ വെയ്‌ഡ് മധ്യനിരയിൽ കളിക്കുകയാണെങ്കിൽ മധ്യനിരയിലുള്ള ട്രാവിസ് ഹെഡ് ടീമിന് പുറത്താകാനാണ് സാധ്യത.