അനുബന്ധ വാര്‍ത്തകള്‍
- ബിസിസിഐ വാർഷിക കരാർ: കോലിയേയും രോഹിത്തിനെയും തരംതാഴ്ത്തും
- Virat Kohli : ഈ ഫിറ്റ്നസ് വെച്ച് കോലിയ്ക്ക് 45 വയസ്സ് വരെ കളിക്കാം: സൈമൺ ഡൗൾ
- India vs New Zealand, 3rd ODI: ആകെ ഒന്‍പത് സെഞ്ചുറികള്‍, അതില്‍ നാലും ഇന്ത്യക്കെതിരെ; ഹെഡ് പോലെ മിച്ചല്‍
- 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ് കോലിയുടെ മടങ്ങിവരവ്, ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
- എന്നോടുള്ള സ്നേഹം ആയിരിക്കാം, എന്നാൽ ഇന്ത്യൻ വിക്കറ്റ് വീഴുന്നത് ആഘോഷിക്കരുത്, ആരാധകരോട് അഭ്യർഥിച്ച് വിരാട് കോലി
ICC ODI Rankings : കോലിയുടെ രാജവാഴ്ച 7 ദിവസം മാത്രം, ഒന്നാമനായി ഡാരിൽ മിച്ചൽ
നാല് വര്‍ഷത്തിന് ശേഷം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുടെ രാജവാഴ്ചയ്ക്ക് 7 ദിവസം കൊണ്ട് വിരാമം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി. 845 റേറ്റിംഗ് പോയന്റാണ് താരത്തിനുള്ളത്. 795 പോയന്റുമായി കോലി രണ്ടാം സ്ഥാനത്താണ്. പരമ്പരയില്‍ 2 സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 352 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്.
3 മത്സരങ്ങളുള്ള ഒരു ഏകദിന സീരീസില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്താനും മിച്ചലിന് സാധിച്ചിരുന്നു.പാകിസ്ഥാന്റെ ബാബര്‍ അസാം (2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 360 റണ്‍സ്), ഇന്ത്യയുടെ ഷുബ്മാന്‍ ഗില്‍ (2023-ല്‍ ന്യൂസിലന്‍ഡിനെതിരെ 360 റണ്‍സ്) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് മിച്ചല്‍. നേരത്തെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നെങ്കിലും ഓസീസ് പര്യടനത്തില്‍ രോഹിത് ശര്‍മ മിച്ചലിനെ മറികടന്നിരുന്നു. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം രോഹിത് ശര്‍മ പട്ടികയില്‍ നാലാമതാണ്.