Virat Kohli : ഈ ഫിറ്റ്നസ് വെച്ച് കോലിയ്ക്ക് 45 വയസ്സ് വരെ കളിക്കാം: സൈമൺ ഡൗൾ
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ കായികക്ഷമതയെ വാനോളം പ്രശംസിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡൗള്‍. കോലിയ്ക്ക് 45 വയസ്സ് വരെ ഏകദിനക്രിക്കറ്റില്‍ തന്റെ കരിയര്‍ തുടരാനാകുമെന്നാണ് സൈമണ്‍ ഡൗള്‍ അഭിപ്രായപ്പെട്ടത്. ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും 124 റണ്‍സുമായി വിരാട് കോലി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.
2025 ഒക്ടോബറില്‍ ഏകദിന ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷം 9 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും സഹിതം 616 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതോടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും കോലിയ്ക്കായിരുന്നു. ന്യൂസിലന്‍ഡിനെതിരെ കോലിയുടെ റണ്ണിംഗ് ബിറ്റ്വീന്‍ വിക്കറ്റ്‌സ്‌നെയും സൈമണ്‍ ഡൗള്‍ പ്രശംസിച്ചു. കോലിയുടെ പോലെ ഫിറ്റായ മറ്റൊരു ക്രിക്കറ്റ് താരമില്ലെന്നും സൈമണ്‍ ഡൗള്‍ പറഞ്ഞു.