ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കാന്‍ പാറ്റ് കമ്മിന്‍സ്; സ്റ്റീവ് സ്മിത്ത് വൈസ് ക്യാപ്റ്റന്‍

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:36 IST)

പാറ്റ് കമ്മിന്‍സിനെ ടെസ്റ്റ് ടീം നായകനായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. യുവതിക്ക് അശ്ലീല സന്ദേശം അയച്ച വിവാദത്തെ തുടര്‍ന്ന് ടിം പെയ്‌നെ നായകസ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നായകനായി പാറ്റ് കമ്മിന്‍സിനെ നിയോഗിച്ചത്. സ്റ്റീവ് സ്മിത്ത് ആണ് ഉപനായകന്‍. ആദ്യമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുരുഷ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഒരു ഫാസ്റ്റ് ബൗളറെ നിയോഗിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ 47-ാം നായകനാണ് കമ്മിന്‍സ്. ആഷസ് പരമ്പര മുതല്‍ കമ്മിന്‍സ് ആയിരിക്കും ടീമിനെ നയിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :