നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 5 ജൂണ്‍ 2021 (10:17 IST)
ഐപിഎല്‍ 2021 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത് ക്രിക്കറ്റ് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍, അതിനിടയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകരെ നിരാശരാക്കി ഒരു വാര്‍ത്തയെത്തുന്നത്. കൊല്‍ക്കത്തയുടെ പ്രമുഖ താരം പാറ്റ് കമ്മിന്‍സ് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ യുഎഇയിലേക്ക് എത്തില്ല. കൊല്‍ക്കത്തയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേശ് കാര്‍ത്തിക്കാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് കമ്മിന്‍സ് യുഎഇയിലേക്ക് വരാത്തതെന്നും കാര്‍ത്തിക് പറഞ്ഞു. ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്തയെ നയിക്കാന്‍ എത്തിയില്ലെങ്കില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും കാര്‍ത്തിക് പറഞ്ഞു.