ഓക്‌സിജന്‍ ക്ഷാമം: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 ഡോളര്‍ സംഭവന നല്‍കി ഓസീസ് ക്രിക്കറ്റ് താരം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (16:57 IST)

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക് സഹായവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് 50,000 ഡോളര്‍ സംഭാവന നല്‍കി. ഏകദേശം 38 ലക്ഷത്തോളം രൂപ വരും ഇത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിന്‍സ് പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ സ്‌നേഹം താന്‍ അനുഭവിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം ഐപിഎല്‍ കളിക്കുന്ന മറ്റ് താരങ്ങളോടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും കമ്മിന്‍സ് ആവശ്യപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കമ്മിന്‍സ് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്ത്യയിലുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :