മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ല, ഐപിഎൽ കിരീടം നേടാൻ പോവുന്നത് ചെന്നൈ: പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (08:30 IST)
പതിനാലാം സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഏറ്റവും കിരീടസാധ്യതയുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്‌സ് ആണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മികച്ച മുന്നേറ്റമാണ് ആദ്യപാദത്തിൽ ചെന്നൈ നടത്തിയതെ‌ന്നും പീറ്റേഴ്‌സൺ പറഞ്ഞു.

എല്ലാവരും വയസൻ പടയെന്ന് കളിയാക്കിയപ്പോഴും കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ മുന്നേറുന്നത്. എന്നാൽ നാലുമാസത്തെ ഇടവേള ടീമിലെ പ്രായമായ കളിക്കാരുടെ പ്രകടന‌ത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. നിലവിൽ ഐപിഎല്ലിൽ ഏറ്റവും സാധ്യതയുള്ള ടീം ചെന്നൈയാണ് പീറ്റേഴ്‌സൺ പറഞ്ഞു.

അതേസമയം പതിവ് രീതിയിൽ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് ആളിക്കത്തുന്ന മുംബൈയുടെ രീതി ഇത്തവണ നടപ്പിലാവില്ലെ‌ന്നും പീറ്റേഴ്‌സൺ പറ‌‌ഞ്ഞു. ഐപിഎൽ രണ്ടാം പാദത്തിൽ കാര്യമായ മത്സരങ്ങൾ ഇല്ലാത്തതിനാൽ മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ ജയിക്കേണ്ടതുണ്ടെന്നും പീറ്റേഴ്‌സൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :