ഐപിഎല്‍ പൂരം നാളെ മുതല്‍; ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍, അറിയേണ്ടതെല്ലാം

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (16:12 IST)

ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ നാളെ മുതല്‍. ആദ്യ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്നിവയില്‍ മത്സരം തത്സമയം കാണാം.

ഏഴ് കളികളില്‍ നിന്ന് അഞ്ച് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്ഥാനം. ഏഴ് കളികളില്‍ നാല് ജയവുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :