ഇന്ത്യ-സൗത്ത് ആഫ്രിക്ക ക്രിക്കറ്റ്: ഇന്ന് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്ന് പ്രത്യേക സര്‍വ്വീസുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:34 IST)
തിരുവനന്തപുരം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
വച്ച് 28 ന് രാത്രി 7 മണി മുതല്‍ നടക്കുന്ന
ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി- ട്വന്റി ക്രിക്കറ്റ് മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി
കൂടുതല്‍ സര്‍വ്വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ഇന്ന് വൈകുന്നേരം 4:00 മണി മുതല്‍ കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും തിരിച്ചു ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍
ആവശ്യാനുസരണം സര്‍വ്വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യൂണിറ്റുകളിലെ എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും കൂടാതെ
യാത്രക്കാരുടെ തിരക്കനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും, രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേയ്ക്കും ആവശ്യാനുസരണം ട്രിപ്പുകള്‍ ക്രമീകരിക്കും.

വൈകുന്നേരം മൂന്നു മണി മുതല്‍ കണിയാപുരം, വികാസ് ഭവന്‍
യൂണിറ്റുകളിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാര്‍ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍, പേരൂര്‍ക്കട ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് കേന്ദ്രീകരിച്ചു സ്‌പെഷ്യല്‍ സര്‍വീസ് ഓപ്പറേഷന്‍ ക്രമീകരിക്കും. ആറ്റിങ്ങല്‍ ക്ലസ്റ്റര്‍ ഓഫീസര്‍ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങല്‍ അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് കേന്ദ്രീകരിച്ചും
സര്‍വീസ് ഓപ്പറേഷന് മേല്‍നോട്ടം വഹിക്കും.

ക്രിക്കറ്റ് മത്സരം അവസാനിക്കുമ്പോള്‍ കാര്യവട്ടത്തു
നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് അയയ്ക്കുവാനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചക്ക് ശേഷം അതുവഴി കടന്നുപോകുന്ന ദീര്‍ഘ ദൂര സര്‍വീസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ പരാതിക്കിട വരാത്ത വിധം സ്റ്റേഡിയത്തിന് സമീപം നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിന് സമീപം മുതല്‍ കണിയാപുരം വരെയും, കാര്യവട്ടം കാമ്പസിനുള്ളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ആവശ്യാനുസരണം പാര്‍ക്ക് ചെയ്യാനുള്ള അനുമതി പോലീസ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :