Sumeesh|
Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (12:47 IST)
ആൽമരങ്ങൾ ഹൈന്ദവ ഐതീഹ്യങ്ങളുടെ തന്നെ
ഭാഗമാണ്. എല്ലാ ക്ഷേത്രങ്ങളിലും ആൽമരത്തെ പരിപാലിക്കുന്നത് ഇതിന്റെ ഭഗമായാണ്. ആൽമരത്തെ പ്രദക്ഷിണം ചെയ്യുന്നത് സർവ പാപങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും എന്നാണ് വിശ്വാസം. ഇതിനു പിന്നിൽ ഒരു ഐദീഹ്യം ഉണ്ട്.
പാലാഴി കടഞ്ഞപ്പോള്‍ മഹാലക്ഷ്മിക്കൊപ്പം ജ്യേഷ്ഠാഭഗവതിയും ഉയര്‍ന്നുവന്നു. എന്നാല്‍ ആരും ജ്യേഷ്ഠാഭഗവതിയെ കൈയേറ്റില്ല. പിന്നീട് ത്രിമൂര്‍ത്തികളിടപെട്ട് ദേവിയോട് ആല്‍മരച്ചുവട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞു
എന്നണ്
ഐദീഹ്യം.
എന്നാൽ ഉച്ചകഴിഞ്ഞും രാത്രിയിലും ആലമരച്ചുവട്ടിലിരിക്കുകയോ പ്രദക്ഷിണം വക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം. ഇതിനെല്ലാം പിന്നിൽ ശാസ്ത്രീയമായ ചില കാരണങ്ങൾ കൂടിയുണ്ട്. ഏറ്റവും കൂടുതൽ ഓക്സിൽ പുറത്തുവിടുന്ന ആൽമരത്തിന് ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.
എന്നാൽ സൂര്യപ്രകാശം കുറയുന്നതനുസരിച്ച് ആൽമരം വിപരീത രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങും ആപ്പോൾ കാർബൺ ഡൈ ഓക്സൈഡ് അണ് പുറത്തുവരിക. ഇത് ശ്വസിക്കുന്നത് നന്നല്ല എന്നതിനാൽ കൂടിയാണ് ഉച്ചക്ക് ശേഷം ആൽമരങ്ങൾ വലം വെക്കരുത് എന്ന് പറയാൻ കാരണം.